അതിനായുള്ള പത്തു സ്റെപ്പുകൾ ചുവടെ നല്കുന്നു.
1. ആദ്യമായി കമ്പ്യൂട്ടർ സയൻസ് , സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ് ആൻഡ് സെക്യൂരിറ്റി തുടങ്ങിയ നിങ്ങളുടെ ഇഷ്ടപെട്ട വിഷയം തിരഞ്ഞെടുക്കുക..
2. അതിനു ശേഷം നിങ്ങൾ തിരഞ്ഞെടുത്ത ആ വിഷയത്തിലെ പുതിയ developments or research fields എന്തൊക്കെയാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക.
3. ആ വിഷയത്തിലെ ഏറ്റവും പുതുമ നിറഞ്ഞ, എന്നാൽ 20 മിനിറ്റ് കൊണ്ട് അവതരിപ്പിക്കാൻ കഴിയുന്ന ഒരു നല്ല വിഷയം തിരഞ്ഞെടുക്കുക.(ഓർക്കുക..നിങ്ങൾ തിരഞ്ഞെടുത്ത വിഷയം ഒരുപാട് ലളിതം ആകാണോ(too simple ) , ഒരുപാട് സങ്കീർണം ആകാണോ (too tough ) പാടില്ല.)
4. അതിനു ശേഷം ieee , acm, sciencedirect തുടങ്ങിയ ജേർണലുകളിൽ ഈ വിഷയവുമായി ബന്ധപെട്ട റിസർച്ച് പേപ്പറുകൾ തിരയുക.
ഉദാഹരണമായി നിങ്ങൾ തിരഞ്ഞെടുത്ത വിഷയം "ഗ്രിഡ് കമ്പ്യുട്ടിങ്ങ് " ആണെന്ന് വെക്കുക. ieee സൈറ്റിൽ കേറി സെർച്ച് ടാബിൽ grid computing എന്ന് ടൈപ്പ് ചെയ്തു സെർച്ച് ബട്ടണിൽ അമർത്തുക.
അപ്പോൾ grid computing ആയി ബന്ധപെട്ട എല്ലാ റിസർച്ച് പേപ്പറുകളും ലഭിക്കും. ഓരോ പേപ്പറുകളും പ്രസിദ്ധീകരിച്ച വർഷം ചുവടെ നല്കിയിട്ടുണ്ടാകും. അതിൽ നിന്ന് 2013 , 2014, 2015 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പുതിയ പേപ്പർ തിരഞ്ഞെടുക്കുന്നത് അഭികാമ്യം.
5. തിരഞ്ഞെടുത്ത ഓരോ പേപ്പറുകൾടെയും സംഗ്രഹം (abstract ) വായിക്കുക. അതിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുത്ത വിഷയവുമായി ഏറ്റവും അടുത്ത് നില്കുന്ന പേപ്പർ സെലക്ട് ചെയ്യുക. ഇപ്പോൾ സെലക്ട് ചെയ്ത ഈ പേപ്പർ ആണ് നിങ്ങളുടെ base പേപ്പർ . ആ abstract content ഉള്ള നിങ്ങളുടെ base പേപ്പർ വെബ് അഡ്രസ് ലിങ്ക് ആണ് നിങ്ങൾ തയ്യാറാകുന്ന വേർഡ് ഡോകുമെന്റിൽ , നിങ്ങളുടെ ടോപ്പിക്കിനു താഴെ ആയി റഫറൻസ് വെക്കേണ്ടത് .
6. ഇത് പോലെ നിങ്ങൾ തിരഞ്ഞെടുത്ത ടോപ്പിക്കുമായി ബന്ധമുള്ള മറ്റു ജേർണൽ പേപ്പറുകൾ ലഭിക്കുകയാണെങ്കിൽ അതും റഫറൻസ് ആയി വെക്കാവുന്നതാണ്.
7. നിങ്ങൾ തിരഞ്ഞെടുത്ത ഓരോ വിഷയത്തിനും ചുരങ്ങിയതു 3 റഫറൻസ് പേപ്പറുകൾ എങ്കിലും ഉണ്ടാവുന്നത് അഭികാമ്യം.
8. ഇത് പോലെ തന്നെ മറ്റു 4 സെമിനാർ ടോപ്പിക്കുകൾ കൂടി കണ്ടെത്തുക.
9. അതിനു ശേഷം ഈ ബ്ലോഗിൽ ഉള്ള ഇ- മെയിൽ ഫോർമാറ്റ് പോസ്റ്റിൽ നോക്കി , വേണ്ട ഫോർമാറ്റിൽ , നിങ്ങൾ തയാറാക്കിയ വേർഡ് ഡോക്കുമെന്റ് മെയിൽ ചെയ്യുക.
10. നിങ്ങൾ തിരഞ്ഞെടുത്ത ടോപ്പിക്കുകളുടെ base പേപ്പർ മെയിലിനൊപ്പം അറ്റാച്ച് ചെയ്തു അയക്കുന്നത് ഉത്തമം.
THEN INSTALL THAT BY DOUBLE CLICKING ON THE DOWNLOADED FILE.